വാടക വീട് കേന്ദീകരിച്ച് പെണ്‍ വാണിഭം: രണ്ടു പേര്‍ അറസ്റ്റില്‍

കര്‍ണാടക സ്വദേശിനിയും ഊമയുമായ യുവതിയെ വെച്ചാണ് ഷൈലജയുടെ നേതൃത്വത്തില്‍ പെണ്‍ വാണിഭം നടത്തിവന്നതെന്ന് പോലിസ് പറയുന്നു.

Update: 2019-03-06 05:17 GMT
വാടക വീട് കേന്ദീകരിച്ച് പെണ്‍ വാണിഭം:  രണ്ടു പേര്‍ അറസ്റ്റില്‍

കല്‍പറ്റഃ മേപ്പാടി കന്നമ്പറ്റയില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍ വാണിഭം നടത്തിവന്ന രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം പാങ്ങ് സൗത്ത് പാലാഴി വീട്ടില്‍ വിനോദ് (30), വിനോദിന്റെ ഭാര്യയെന്ന് പറയപ്പെടുന്ന ഷോര്‍ണ്ണൂര്‍ ബാംഗ്ലാവ് പറമ്പില്‍ ഷൈലജ (29) എന്നിവരാണ് അറസ്റ്റിലായത്.

വീടിന്റെ ഉടമസ്ഥന്‍ തലശ്ശേരി സ്വദേശി ഹേമാനന്ദനെ ഒന്നാം പ്രതിയാക്കിയും, വീട് വാടകയ്‌ക്കെടുത്ത വൈത്തിരി സ്വദേശി ഫസലിനെ നാലാം പ്രതിയാക്കിയും മേപ്പാടി പോലിസ് കേസെടുത്തിട്ടുണ്ട്. കര്‍ണാടക സ്വദേശിനിയും ഊമയുമായ യുവതിയെ വെച്ചാണ് ഷൈലജയുടെ നേതൃത്വത്തില്‍ പെണ്‍ വാണിഭം നടത്തിവന്നതെന്ന് പോലിസ് പറയുന്നു.




Tags:    

Similar News