നടുറോഡില്‍ യുവാവിന് മര്‍ദനം; തിരുവല്ലം സ്‌റ്റേഷനിലെ രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ (വീഡിയോ)
തിരുവല്ലം പോലിസ് സ്‌റ്റേഷനിലെ ജിഡി ചാര്‍ജുള്ള സൈമന്‍, സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പോലിസ് കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.
തിരുവനന്തപുരം: തിരുവല്ലത്ത് റോഡില്‍ പരസ്യമായി യുവാവിനെ മര്‍ദിച്ച പോലിസുകാരെ സിറ്റി പോലിസ് സസ്‌പെന്റ് ചെയ്തു. തിരുവല്ലം പോലിസ് സ്‌റ്റേഷനിലെ ജിഡി ചാര്‍ജുള്ള സൈമന്‍, സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പോലിസ് കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. പോലിസിന്റെ മര്‍ദനത്തെത്തുടര്‍ന്ന് സ്‌റ്റേഷനില്‍നിന്ന് ഇറങ്ങിയോടിയ പ്രതിയെയും തടയാനെത്തിയ ഭാര്യയെയും നടുറോഡിലിട്ട് ആക്രമിച്ചതിനാണ് സസ്‌പെന്‍ഷന്‍. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
പോലിസുകാര്‍ റോഡിലിട്ട് പ്രതിയെയും ഭാര്യയെയും ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സിറ്റി പോലിസ് കമ്മീഷണര്‍ നടപടിയെടുത്തത്. പൊതുജനമധ്യത്തില്‍ അര്‍ധനഗ്നനാക്കിയാണ് അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിനെ പോലിസ് മര്‍ദിച്ചത്. പോലിസിന്റെ മര്‍ദനം തടയാന്‍ ശ്രമിച്ച ഭാര്യയെ മുട്ടുകാലിന് തൊഴിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിക്കെതിരേ പോലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് കേസെടുത്തിട്ടുണ്ട്.