നെല്ലിയാമ്പതിയില്‍ രണ്ട് വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു

Update: 2021-01-16 10:09 GMT

പാലക്കാട്: നെല്ലിയാമ്പതിയില്‍ രണ്ട് വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു. നെല്ലിയാമ്പതി കാരപ്പാറ വിക്ടോറിയ വെള്ളച്ചാട്ടത്തിലായിരുന്നു സംഭവം. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.

സംഘത്തില്‍ നാലുപേരുണ്ടായിരുന്നു. പോലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. ഒരാളെ നാട്ടുകാര്‍ രക്ഷിച്ചു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News