യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനില്‍ സാമ്പത്തിക അഴിമതിയെന്ന്: പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഎന്‍എ ദേശിയ പ്രസിഡന്റ് ജാസ്മിന്‍ഷാ അടക്കമുള്ള ഭാരവാഹികള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് നിര്‍ദേശം നല്‍കിയത്.നിശ്ചിത സമയത്ത് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റായ സിബി മുകേഷ് നല്‍കിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നത്
കൊച്ചി: യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ)നെതിരായ സാമ്പത്തിക അഴിമതിക്കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്് യുഎന്‍എ ദേശിയ പ്രസിഡന്റ് ജാസ്മിന്‍ഷാ അടക്കമുള്ള ഭാരവാഹികള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.നിശ്ചിത സമയത്ത് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റായ സിബി മുകേഷ് നല്‍കിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നത്.ഡിജിപിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത് സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നിവ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
സംഘടനയുടെ അക്കൗണ്ടില്‍നിന്ന് 3.71 രൂപ കാണാനില്ലെന്നായിരുന്നു പരാതി. നഴ്‌സുമാരില്‍നിന്ന് ലെവി പിരിച്ചതടക്കമുള്ള തുകയില്‍നിന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ഇതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനെതിരെയാണ് ജാസ്മിന്‍ ഷാ ഹൈക്കോടതിയെ സമീപിച്ചത്.സംഘടനയുടെ ശക്തി തകര്‍ക്കാന്‍ കരുതിക്കൂട്ടി ഉണ്ടാക്കിയ കേസാണിതെന്നായിരുന്നു ജാസ്മിന്‍ ഷാ കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും യുഎന്‍എയില്‍ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും കോടതിയില്‍ ജാസ്മിന്‍ ഷാ വാദിച്ചു. തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും യുഎന്‍എ ഫണ്ടില്‍ അഴിമതി നടന്നിട്ടില്ലെന്നും കോടതിയില്‍ ഇവര്‍ വാദമുയര്‍ത്തി. കേസ് ഇനിയും അനന്തമായി നീളുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു