സംഘര്‍ഷം: യൂനിവേഴ്‌സിറ്റി കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ശനിയാഴ്ച പോലിസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ അഞ്ച് എസ്എഫ്‌ഐക്കാര്‍ അറസ്റ്റിലായിരുന്നു.

Update: 2019-11-30 17:14 GMT

തിരുവനന്തപുരം: സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ക്ലാസുകളുണ്ടായിരിക്കില്ലെങ്കിലും അധ്യാപകര്‍ ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത വിദ്യാര്‍ഥി സംഘടനാപ്രതിനിധികളുടെ യോഗവും മാറ്റിവച്ചതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ശനിയാഴ്ച പോലിസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ അഞ്ച് എസ്എഫ്‌ഐക്കാര്‍ അറസ്റ്റിലായിരുന്നു.

അമല്‍ മുഹമ്മദ്, വിഘ്‌നേഷ്, അജ്മല്‍, സുനില്‍, ശംഭു ടി എന്നിവരെയാണ് ഡിസിപി ആദിത്യയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത്. വെള്ളിയാഴ്ച യൂനിവേഴ്‌സിറ്റി കോളജിന് മുന്നില്‍ അരങ്ങേറിയ അക്രമങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ചുപേരുമെന്ന് പോലിസ് പറഞ്ഞു. ബുധനാഴ്ച ഇതേ ഹോസ്റ്റലില്‍ വച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളി മുഴക്കിയ എസ്എഫ്‌ഐ നേതാവായിരുന്ന 'ഏട്ടപ്പന്‍' എന്ന് വിളിക്കുന്ന മഹേഷിനെ ഇതുവരെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.  

Tags:    

Similar News