യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം; 19 എസ്എഫ്ഐ പ്രവർത്തകരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു
വധശ്രമവും ഗൂഢാലോചനയും പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 19 എസ്എഫ്ഐ പ്രവർത്തകരെ പ്രതിയാക്കി പോലിസ് കുറ്റപത്രം സമർപ്പിച്ചു. എസ്എഫ്ഐ നേതാക്കളായിരുന്ന നസീം, ശിവരഞ്ജിത്ത് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് അന്വേഷിച്ച കന്റോണ്മെന്റ് സിഐ കുറ്റപത്രം സമർപ്പിച്ചത്.
യൂണിവേഴ്സിറ്റി കോളജിലെ ബിരുദ വിദ്യാർഥിയായ അഖിൽ ചന്ദ്രനെ സംഘം ചേർന്ന് കുത്തിവീഴ്ത്തിയെന്നാണ് പ്രതികൾക്കെതിരേയുള്ള കേസ്. കോളജിലെ തർക്കങ്ങൾക്കൊടുവിൽ അഖിലിനെ ആക്രമിക്കാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നുവെന്നും കാമ്പസിനുള്ളിൽ വച്ച് ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വധശ്രമവും ഗൂഢാലോചനയും പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്.