കീടനാശിനി പ്രയോഗം: അറുതിയില്ലാതെ ആരോഗ്യ പ്രശ്‌നങ്ങള്‍
മാസ്‌കും കോട്ടും നിര്‍ബന്ധമായും ധരിക്കണമെന്ന കൃഷി വകുപ്പിന്റെ നിര്‍ദ്ദേശമുണ്ടെങ്കിലും ഇത് കര്‍ഷക തൊഴിലാളികളിലേക്കെ്ത്തുന്നില്ല. സബ്‌സിഡി നിരക്കില്‍ ഇവ രണ്ടും ലഭ്യമാണെന്ന് കൃഷി വകുപ്പ് പറയുമ്പോഴും അറിവില്ലാത്തതിനാല്‍ ഗുണനിലവാരം കുറഞ്ഞവ വാങ്ങിയാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്.
തിരുവല്ല: കീടനാശിനി പ്രയോഗത്തിനിടെ രണ്ട് പേര്‍ മരിച്ചിട്ടും ആവശ്യമായ ജാഗ്രതാ നിര്‍ദേശങ്ങളോ സുരക്ഷാ നടപടികളോ സ്വീകരിക്കാകെ സംസ്ഥാന കൃഷിവകുപ്പും സര്‍ക്കാരും. ബോധവല്‍കരണം ഇല്ലാത്തതിനാല്‍ മതിയായ സുരക്ഷാ മുന്‍കരുതലെടുക്കാതെയാണ് മിക്ക കര്‍ഷകരും കീടനാശിനി തളിക്കുന്നത്. ഇത് മൂലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് തൊഴിലാളികള്‍ നേരിടുന്നത്. തൊലി പൊട്ടിയും വൃണങ്ങള്‍ രൂപപ്പെട്ടും പാടത്തിറങ്ങുന്ന തൊഴിലാളികള്‍ മാരക രോഗങ്ങള്‍ക്ക് ഇരയാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സുരക്ഷ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഗുണനിലവാരം കുറഞ്ഞ മാസ്‌കും കോട്ടും ധരിച്ച് കീടനാശിനി തളിക്കുന്നതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്.
മാസ്‌കും കോട്ടും നിര്‍ബന്ധമായും ധരിക്കണമെന്ന കൃഷി വകുപ്പിന്റെ നിര്‍ദ്ദേശമുണ്ടെങ്കിലും ഇത് കര്‍ഷക തൊഴിലാളികളിലേക്കെ്ത്തുന്നില്ല. സബ്‌സിഡി നിരക്കില്‍ ഇവ രണ്ടും ലഭ്യമാണെന്ന് കൃഷി വകുപ്പ് പറയുമ്പോഴും അറിവില്ലാത്തതിനാല്‍ ഗുണനിലവാരം കുറഞ്ഞവ വാങ്ങിയാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. പെരിങ്ങര പഞ്ചായത്തിലെ മുഴുവന്‍ നെല്‍ ക്കര്‍ഷകര്‍ക്കും നാളെയും മറ്റന്നാളുമായി കൃഷിവകുപ്പ് ബോധവല്‍ക്കരണ ക്ലാസ് നടത്തും. ശാസ്ത്രീയവും സുരക്ഷിതവുമായ കീടനാശിനി പ്രയോഗത്തെക്കുറിച്ചാണ് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നത്.
അതേസമയം, തിരുവല്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ കര്‍ഷകന്‍ മരിച്ച കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി. പെരിങ്ങര സ്വദേശി മത്തായി ഈശോയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആമാശയത്തിനുള്ളില്‍ വിഷാംശം കണ്ടെത്തിയതിനെക്കുറിച്ചാണ് പൊലീസ് അന്വേഷണം. വിഷം കഴിച്ചതാണോ കഴിപ്പിച്ചതാണോയെന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്. സാം മത്തായിയുടെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് വീണ്ടും എടുക്കും. കീടനാശിനി ശ്വസിച്ചല്ല മത്തായി മരിച്ചതെന്ന് പൊലീസ് സര്‍ജന്‍ മൊഴി നല്‍കിയിരുന്നു.