മാവോവാദി വെടിവയ്പ്പ്: പിണറായിക്ക് അമിത് ഷായുടെ നയമെന്ന് സുധീരന് -സിറ്റിംഗ് ജഡ്ജിയെ വച്ച് അന്വേഷിപ്പിക്കണം
'മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎം പ്രതിസന്ധിയിലാണ്. വ്യാജ ഏറ്റുമുട്ടലിന്റെ ഉസ്താദായ അമിത് ഷായുടെ നയമാണ് പിണറായിക്ക്'. സുധീരന് പറഞ്ഞു. കേരള പോലിസിനെ ആര്‍ക്കും വിശ്വാസമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
കൊല്ലം: മഞ്ചക്കണ്ടിയില്‍ മാവോവാദികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റുമുട്ടലിന്റെ ഉസ്താദായ അമിത് ഷായുടെ നയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകം സിറ്റിംഗ് ജഡ്ജിയെ വച്ച് അന്വേഷിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎം പ്രതിസന്ധിയിലാണ്. വ്യാജ ഏറ്റുമുട്ടലിന്റെ ഉസ്താദായ അമിത് ഷായുടെ നയമാണ് പിണറായിക്ക്'. സുധീരന് പറഞ്ഞു. കേരള പോലിസിനെ ആര്‍ക്കും വിശ്വാസമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.