തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും വി എം സുധീരന്‍ രാജിവച്ചു. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നു എന്ന വിമര്‍ശനത്തോടെയാണ് രാജി.
വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് പരാതി. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് രാജിയെന്ന് സുധീരന്‍ പ്രതികരിച്ചു. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചര്‍ച്ചകളിലും ഒഴിവാക്കിയെന്നും സുധീരന്‍ പരാതി ഉയര്‍ത്തുന്നു. കെപിസിസി പുനഃ സംഘടനയിലും ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിലും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളും പ്രതിഷേധം അറിയിച്ചിരുന്നു.