സിഒടിയ്‌ക്കെതിരേ വധശ്രമം ആശങ്കാജനകം: മുസ്തഫ കൊമ്മേരി
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം നിഷേധിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നത് അക്രമരാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന ധാര്‍ഷ്യത്തിന്റെ ഫലമാണ്.
വടകര: വടകര ലോക്‌സഭ മണ്ഡലം സ്വതന്ത്രസ്ഥാനാര്‍ഥിയും തലശ്ശേരി നഗരസഭ മുന്‍ കൗണ്‍സിലറുമായ സിഒടി നസീറിനെതിരേ നടന്ന വധശ്രമത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയും വടകര മണ്ഡലം സ്ഥാനാര്‍ഥിയുമായ മുസ്തഫ കൊമ്മേരി നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. സംഭവം ആശങ്ക ഉളവാക്കുന്നു.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം നിഷേധിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നത് അക്രമരാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന ധാര്‍ഷ്യത്തിന്റെ ഫലമാണ്. വടകരയില്‍ വ്യാപകസംഘര്‍ഷ സാധ്യതയെന്ന റിപോര്‍ട്ടുകള്‍ ശരിവയ്ക്കും വിധമാണ് ഇപ്പോഴത്തെ അക്രമം. ടിപിയെ ഇല്ലാതാക്കിയ രീതിയില്‍ സിഒടി നസീറിനെതിരേ നടന്ന വധശ്രമത്തിനു പിന്നിലെ മുഴുവന്‍ ശക്തികളെയും പുറത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണം നടത്തണമെന്നും മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.