വടകര: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ റേഷന്‍വിതരണം നടത്താനായി കൈവിരല്‍ പതിപ്പിച്ചിട്ടുള്ള ബയോമെട്രിക് ഓതെന്റിക്കേഷന്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
താലൂക്കിലെ വടകര മുനിസിപ്പാലിറ്റി, തൂണേരി, നാദാപുരം, വാണിമേല്‍, അഴിയൂര്‍ പഞ്ചായത്തുകള്‍ മുഴുവനായും മറ്റ് പഞ്ചായത്തുകളിലെ നിരവധി വാര്‍ഡുകളും കൊവിഡ് 19 ജാഗ്രത കണക്കിലെടുത്ത് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഡുടമകള്‍ക്ക് റേഷന്‍ കാര്‍ഡ് കാണിച്ചു ഇപോസ് മെഷീന്‍ വഴി തന്നെ മാന്വലായി റേഷന്‍ കൈപ്പറ്റാവുന്നതാണ്.