വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം:എ വി ജോര്‍ജ് കുറ്റക്കാരന്‍ തന്നെയെന്ന് ശ്രീജിത്തിന്റെ മാതാവ്
ശ്രീജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും എ വി ജോര്‍ജിന് ഒഴിവാകാന്‍ കഴിയില്ലെന്ന് ശ്യാമള മാധ്യമ പ്രവര്‍ത്തകോരട് പറഞ്ഞു. ശ്രീജിത്തിനെ പിടിക്കാന്‍ ഉത്തരവിട്ടത് ജോര്‍ജാണ്. ജോര്‍ജ് നിയോഗിച്ച പോലീസ് സംഘമാണ് മകനെ വീട്ടില്‍ കയറി പിടിച്ചുകൊണ്ടു പോയത്. ഇവര്‍ എസ്പിയുമായി ഫോണില്‍ സംസാരിക്കുക വരെ ചെയ്തിരുന്നു. എന്നിട്ടിപ്പോള്‍ ജോര്‍ജ് കുറ്റക്കാരനല്ലെന്ന് പറയുന്നതില്‍ എന്തര്‍ഥമാണ് ഉള്ളതെന്നും ശ്യാമള ചോദിച്ചു
കൊച്ചി : വരാപ്പുഴ ദേവസ്വം പാടം ഷേണായി പറമ്പില്‍ വിട്ടില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്(26) പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ അന്നത്തെ ആലുവ റൂറല്‍ എസ് പിയായിരുന്ന എ വി ജോര്‍ജിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ശ്രീജിത്തിന്റെ മാതാവ് ശ്യാമള.ശ്രീജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും എ വി ജോര്‍ജിന് ഒഴിവാകന്‍ കഴിയില്ലെന്ന് ശ്യാമള മാധ്യമ പ്രവര്‍ത്തകോരട് പറഞ്ഞു. ശ്രീജിത്തിനെ പിടിക്കാന്‍ ഉത്തരവിട്ടത് ജോര്‍ജാണ്. ജോര്‍ജ് നിയോഗിച്ച പോലിസ് സംഘമാണ് മകനെ വീട്ടില്‍ കയറി പിടിച്ചുകൊണ്ട് പോയത്. ഇവര്‍ എസ് പിയുമായി ഫോണില്‍ സംസാരിക്കുക വരെ ചെയ്തിരുന്നു. എന്നിട്ടിപ്പോള്‍ ജോര്‍ജ് കുറ്റക്കാരനല്ലെന്ന് പറയുന്നതില്‍ എന്തര്‍ഥമാണ് ഉള്ളതെന്നും ശ്യാമള ചോദിച്ചു.ഇങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ തങ്ങള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നു ശ്യാമള പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ ആലുവ റൂറല്‍ എസ് പിയായിരുന്നു എ വി ജോര്‍ജ്. എ വി ജോര്‍ജിന്റെ കീഴിലുണ്ടായിരുന്ന ടൈഗര്‍ ഫോഴ്‌സ് എന്ന സ്‌പെഷല്‍ സ്‌ക്വാഡില്‍പ്പെട്ടവരാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ വച്ച് ക്രൂര മര്‍ദനമേറ്റ ശ്രീജിത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലിസുകാര്‍ അടക്കമുള്ളവരെ അറസ്റ്റു ചെയ്തിരുന്നു. എ വി ജോര്‍ജിനെ തൃശൂരിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.എന്നാല്‍ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എ വി ജോര്‍ജിനെ കുറ്റവിമുക്തനാക്കി. ഇതിനു പിന്നാലെയാണ് കേസില്‍ എ വി ജോര്‍ജിന് ക്ലീന്‍ ചിറ്റ് നല്‍കി ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് വരാപ്പുഴ ദേവസ്വം പാടം ഷേണായി പറമ്പില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്(26) പോലിസ് കസ്റ്റഡിയി്ല്‍ മര്‍ദനമേറ്റ് മരിക്കുന്നത്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് പോലിസ് ശ്രീജിത്ത് അടക്കം 10 പേരെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിന് കസ്റ്റഡിയിലെടുത്തത്