തിരുവനന്തപുരം: വര്‍ക്കല പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടറായ സാജന്‍ (56) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം സംഭവിച്ചത്.
അടുത്തമാസം സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. വര്‍ക്കല പോലിസ് സ്റ്റേഷനില്‍ പല കാലങ്ങളിലായി 14 വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.