കൊവിഡ് സ്ഥിരീകരിച്ച വർക്കല സ്വദേശി ക്വാറന്റൈൻ ലംഘിച്ചു

റൂട്ട് മാപ്പ് പൂർണ്ണമായും വിശദമായും തയ്യാറാക്കിയതോടെയാണ് ഇയാൾ ആശുപത്രിയിലടക്കം പല സ്ഥലങ്ങളിലും പോയിട്ടുള്ളതായി വ്യക്തമായത്.

Update: 2020-04-27 06:15 GMT

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച വർക്കല സ്വദേശി ക്വാറന്റൈൻ ലംഘിച്ചു. ഷാർജയിൽ നിന്ന് മാർച്ച് 20ന് തിരുവനന്തപുരത്ത് എത്തിയെങ്കിലും ഇയാൾ നിരീക്ഷണത്തിൽ കഴിഞ്ഞില്ല. നിലവിൽ ഇയാളുടെ വീട്ടിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാണ്.  

വിദേശത്ത് നിന്ന് എത്തി 34 ദിവസത്തിനു ശേഷം ഏപ്രിൽ 23നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പുത്തൻചന്തയിലെ വീട്ടിലെത്തിയ ശേഷം കുടുംബത്തോടെ ആശുപത്രിയിൽ പോയി. മാർച്ച് 29ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എസ്എടി ആശുപത്രിയിലും കുടുംബത്തോടൊപ്പം പോയി.

14 ദിവസത്തെ ക്വാറന്റൈൻ പാലിച്ചതിനു ശേഷമാണ് താൻ പുറത്തു കടന്നതെന്നാണ് രോഗി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ റൂട്ട് മാപ്പ് പൂർണ്ണമായും വിശദമായും തയ്യാറാക്കിയതോടെയാണ് ഇയാൾ ആശുപത്രിയിലടക്കം പല സ്ഥലങ്ങളിലും പോയിട്ടുള്ളതായി വ്യക്തമായത്. 

Tags:    

Similar News