വാഹന പരിശോധന: ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതി

രേഖകൾ ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളിൽ ഡിജിറ്റലായി സൂക്ഷിക്കാം.

Update: 2020-10-01 06:30 GMT

തിരുവനന്തപുരം: വാഹന പരിശോധനയ്ക്ക് ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതിയെന്ന് പോലിസ്. വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക് രേഖകൾ ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്നത്.

കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കർ, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം പരിവാഹൻ എന്നീ ആപ്പുകൾ മുഖേന ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്നെസ്, പെർമിറ്റ്, തുടങ്ങിയ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയും. വാഹന പരിശോധനകള്‍ക്കിടയില്‍ പോലിസ് അധികാരികള്‍ക്ക് മുന്നിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണിത്. ഉദ്യോഗസ്ഥർക്ക് ഈ ആപ്പുകൾ വഴി രേഖകൾ പരിശോധിക്കാനാവും.

Tags:    

Similar News