വാഹനം വാടകയ്ക്ക് എടുത്ത് പണയം വച്ച് പണം തട്ടല്‍: മുഖ്യപ്രതി പോലിസ് പിടിയില്‍

കായംകുളം പുതുപ്പിള്ളി നോര്‍ത്ത് കടയില്‍വടക്കതില്‍ നിഥിന്‍ (32) നെ യാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്

Update: 2021-03-04 12:17 GMT

കൊച്ചി: വാഹനം വാടകയ്ക്ക് എടുത്ത് പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പോലിസ് പിടിയില്‍. കായംകുളം പുതുപ്പിള്ളി നോര്‍ത്ത് കടയില്‍വടക്കതില്‍ നിഥിന്‍ (32) നെ യാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. 2019 ജൂണ്‍ 16ന് നായത്തോട് സ്വദേശിയുടെ കാര്‍ വാടകയ്ക്ക് എടുത്ത ശേഷം കോയമ്പത്തൂരില്‍ കൊണ്ടുപോയി പണയം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളും സംഘവും ഒളിവില്‍ പോയി.

ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ക്കെതിരെ കായംകുളം പോലിസ് സ്റ്റേഷനില്‍ സമാനസ്വഭാവമുള്ള അഞ്ച് കേസുകള്‍ നിലവിലുണ്ടെന്നും മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുന്നുവെന്നും പോലിസ് പറഞ്ഞു. എസ് ഐ വിപിന്‍ ചന്ദ്രന്‍ , എ എസ്‌ഐ ബിനോജ് ഗോപാലകൃഷ്ണന്‍, സിപിഒ മാരായ മാഹിന്‍ഷാ, ഹാരിസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News