വാഹന മോഷണം: സംഘത്തിലെ പ്രധാനി പോലിസ് പിടിയില്‍

നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയായ ഇടുക്കി കാമാക്ഷി സ്വദേശി വലിയ പറമ്പില്‍ വിബിനെ (19)യാണ് എറണാകുളം നോര്‍ത്ത് പോലിസ് പിടികൂടിയത്. കുപ്രസിദ്ധ മോഷ്ട്ടാവായ കാമാക്ഷി ബിജുവിന്റെ മകന്‍ ആണ് പിടിയിലായ വിബിന്‍ എന്ന് പോലിസ് പറഞ്ഞു

Update: 2020-07-10 11:09 GMT

കൊച്ചി: വാഹന മോഷണ സംഘത്തിലെ പ്രധാനിയായ പ്രതി പോലിസ് പിടിയില്‍.നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയായ ഇടുക്കി കാമാക്ഷി സ്വദേശി വലിയ പറമ്പില്‍ വിബിനെ (19)യാണ് എറണാകുളം നോര്‍ത്ത് പോലിസ് പിടികൂടിയത്. കുപ്രസിദ്ധ മോഷ്ട്ടാവായ കാമാക്ഷി ബിജുവിന്റെ മകന്‍ ആണ് പിടിയിലായ വിബിന്‍ എന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ മാസം 9 നു പുലര്‍ച്ചെ കലൂര്‍ വൈലോപ്പിള്ളി ലൈനില്‍ നിന്ന് ഹോണ്ട ആക്റ്റീവ സ്‌കൂട്ടര്‍ ഇയാളും കൂട്ടാളികളായ മഹേഷ്, സുരേഷ്, ബിനു എന്നിവര്‍ ചേര്‍ന്ന് മോഷണം നടത്തിയിരുന്നു. ഈ വാഹനം പിന്നീട് ഇടുക്കിയില്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പിന്നീട് വണ്ടി കട്ടപ്പനയില്‍ ഒരു ഗോഡൗണ്‍ ല്‍ ഒളിപ്പിച്ചു വെച്ചു. ശേഷം നാലുപേരും കൂടി മുരിക്കാശ്ശേരി യില്‍ നിന്ന് ഒരു ജീപ്പ് മോഷ്ടിച്ചു വരവേ പെരുവന്താനത്തു വെച്ചു പോലിസ് ചെക്കിങിനിടയില്‍ പിടിയിലായി. പക്ഷെ ഇതിനിടയില്‍ വിബിന്‍ ഓടി രക്ഷപെട്ടു. തുടര്‍ന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. കണ്ണൂരില്‍ ലോക്ക് ഡൗണ്‍ പരിശോധന ശക്തമായ തോടെ തിരികെ എറണാകുളത്തു എത്തി അടുത്ത മോഷണത്തിനായി പുല്ലേപ്പടി പാലത്തിനടിയില്‍ നില്‍ക്കുമ്പോള്‍ ആണ് പോലിസ് പട്രോളിംഗ് സംഘത്തിന്റെ മുന്നില്‍ പെട്ടത്.

പോലിസ് സംഘത്തെക്കണ്ട് ഓടി രക്ഷ പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് ഓടിച്ചിട്ട് പിടികൂടി. മറ്റൊരു കേസില്‍ കാക്കനാട് ജയിലില്‍ ആയിരുന്ന ഇയാള്‍ രണ്ടു മാസം മുന്‍പാണ് പുറത്തിറങ്ങി യത്. ഇയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍, പാലാരിവട്ടം, ചേര്‍ത്തല എന്നിവിടങ്ങളിലും ഇടുക്കിയിലെ വിവിധ സ്റ്റേഷനുകളിലും മോഷണ കേസുകള്‍ നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു. നോര്‍ത്ത്എസ്എച്ച് ഒ സിബി ടോമിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഐ അനസ് എഎസ് ഐ വിനോദ് കൃഷ്ണ, സിപിഒ മാരായ അജിലേഷ്, നജീബ്, പ്രവീണ്‍, ഓസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ മോഷണം ചെയ്‌തെടുത്ത വണ്ടി പോലീസ് കണ്ടെടുത്തു. 

Tags:    

Similar News