ഗുരുദേവ ജയന്തി ദിനത്തില്‍ കരിദിനം; സിപിഎമ്മിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി

ചതയദിനത്തില്‍ കരിദിനം ആചരിക്കുന്നതിനെതിരെ ബിജെപിയും തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തിയിരുന്നു.

Update: 2020-09-02 06:05 GMT

ആലപ്പുഴ: ശ്രീനാരായണഗുരുദേവ ജയന്തി ദിനത്തില്‍ കരിദിനം ആചരിക്കുന്ന സിപിഎമ്മിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഇന്ന് കരിദിനം ആചരിക്കുന്നത്.

ശ്രീനാരായണഗുരുദേവ ജയന്തി ദിനത്തില്‍ സിപിഎം കരിദിനമാചരിക്കുന്നതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നുവെന്ന് വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീനാരായണ ഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കൂ. രണ്ട് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞങ്ങള്‍ക്കും ദു:ഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്.

ആ സംഭവത്തില്‍ പാര്‍ട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരില്‍ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളില്‍ത്തന്നെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചതും ഗുരുനിന്ദയാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. ചതയദിനത്തില്‍ കരിദിനം ആചരിക്കുന്നതിനെതിരെ ബിജെപിയും തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തിയിരുന്നു. 

Tags:    

Similar News