കോടികള്‍ തട്ടി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച വിസ തട്ടിപ്പുകാരന്‍ പിടിയില്‍
മാവേലിക്കര, വള്ളികുന്നം കന്നിമേല്‍ ചന്ദ്രഭവനം വീട്ടില്‍ ശരത് ചന്ദ്രന്‍ (23) ആണ് ഡല്‍ഹി ഇന്ദിരഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പോലിസ് പിടിയില്‍ ആയത്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
കൊച്ചി: തൃക്കളത്തൂര്‍ സ്വദേശിയായ ട്രാവല്‍ ഏജന്റില്‍ നിന്നും കോടികള്‍ തട്ടിയശേഷം ദുബായിലേക്ക്് കടക്കാന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയില്‍. മാവേലിക്കര, വള്ളികുന്നം കന്നിമേല്‍ ചന്ദ്രഭവനം വീട്ടില്‍ ശരത് ചന്ദ്രന്‍ (23) ആണ് ഡല്‍ഹി ഇന്ദിരഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പോലിസ് പിടിയില്‍ ആയത്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ്‌റിയാസിന്റെ നേൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിവരവെയാണ് പ്രതി പിടിയിലായത്.
ബാങ്കോക്ക്, മലേസ്യ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗര്‍ഥികളെ അവിടെ കൊണ്ടുപോയതിനുശേഷം ജോലി നല്‍കാതെ മുങ്ങിയ പ്രതിയെ തിരഞ്ഞ് പോലിസ് രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടയില്‍ ബംഗളുരുവില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിറകെ ഉണ്ടെന്നു മനസ്സിലാക്കി ദുബായ്ക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. മുവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ എം എ മുഹമ്മദ് എസ് ഐ സി കെ ബഷീര്‍,എഎസ്‌ഐ എം എ ഷക്കിര്‍, സിവില്‍ പോലിസ് ഓഫീസര്‍ ബിബില്‍ മോഹന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.