പ്രവേശന പരീക്ഷയില്‍ കൊവിഡ് പ്രതിരോധത്തിന് സഹായമേകി സന്നദ്ധസേന

പോലിസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ജില്ലയിലെ 25 പരീക്ഷാ കേന്ദ്രങ്ങളിലും സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുള്ള പരീക്ഷാ നടത്തിപ്പില്‍ ഇവര്‍ സജീവപങ്കാളികളായി.

Update: 2020-07-16 15:15 GMT

കോട്ടയം: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് പ്രതിരോധമൊരുക്കുന്നതിന് സഹായഹസ്തമേകി സാമൂഹ്യസന്നദ്ധസേനയും. പോലിസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ജില്ലയിലെ 25 പരീക്ഷാ കേന്ദ്രങ്ങളിലും സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുള്ള പരീക്ഷാ നടത്തിപ്പില്‍ ഇവര്‍ സജീവപങ്കാളികളായി. സാമൂഹിക അകലം പാലിച്ച് വരിയായി പരീക്ഷാകേന്ദ്രങ്ങളിലേക്കും പരീക്ഷയ്ക്കുശേഷം പുറത്തേക്കും വിടുന്നതിന്റെ ചുമതല സേനയ്ക്കായിരുന്നു.

ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ ഉപയോഗം ഉറപ്പാക്കിയും വിദ്യാര്‍ഥികളുടെ താപനില പരിശോധിച്ച് രേഖപ്പെടുത്തിയും രക്ഷിതാക്കള്‍ക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കിയും ഉച്ചഭക്ഷണം കഴിക്കുന്നതിന് സൗകര്യം ഉറപ്പാക്കിയും 200 പേരടങ്ങുന്ന സന്നദ്ധസേന രാവിലെ എട്ടുമുതല്‍ പരീക്ഷ അവസാനിച്ച് വിദ്യാര്‍ഥികള്‍ മടങ്ങുന്നതുവരെ കര്‍മനിരതരായിരുന്നു. സംസ്ഥാന തലത്തില്‍ രൂപീകരിച്ചിട്ടുള്ള സാമൂഹ്യസന്നദ്ധ സേനാ സെല്ലില്‍ രജിസ്റ്റര്‍ ചെയ്ത ഇവരുടെ സേവനം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ തുടര്‍ന്നും പ്രയോജനപ്പെടുത്തും. 

Tags:    

Similar News