ഭൂലോക തോല്‍വികളെ വിജയന്‍ എന്നു വിളിക്കാമോ: വി ടി ബല്‍റാം
യൂനിവേഴ്സിറ്റി കോളജ് വധശ്രമ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയതിനെ ന്യായീകരിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെ പരിഹസിച്ച് വിടി ബല്‍റാം.
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വധശ്രമ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയതിനെ ന്യായീകരിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെ പരിഹസിച്ച് വിടി ബല്‍റാം. ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വിലയേയുള്ളുവെന്നും വിഷയം ഗൗരവമുളളതല്ലെന്നുമാണ് വിജയരാഘവന്‍ പറഞ്ഞത്.
ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോയെന്നും ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗറുണ്ടോയെന്നും അച്ഛന്‍കൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡര്‍ മാത്രം എങ്ങനെ വന്നുവെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.
നേരത്തെയും യൂനിവേഴ്സിറ്റി കോളജിലെ അക്രമങ്ങളെ വിജയരാഘവന്‍ ന്യായീകരിച്ചിരുന്നു. യുഡിഎഫും ബിജെപിയും ചില മാധ്യമ മുതലാളിമാരും ചേര്‍ന്ന് സര്‍ക്കാരിനെ തര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കോളജില്‍ അടിപിടി ഉണ്ടാക്കിയവരെ പോലിസ് അറസ്റ്റ് ചെയ്തു.
പ്രതികളെ പിടിച്ചാല്‍ പിന്നെ സമരം ചെയ്യുന്നത് എന്തിനാണ്. പിണറായിയുടെ പോലിസില്‍ വിശ്വാസമില്ലാത്തതിനാലാണ് കോണ്‍ഗ്രസുകാര്‍ അമിത്ഷായുടെ സിബിഐ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് എന്നത് ഇപ്പോള്‍ അന്റണിയല്ല അമിത്ഷായാണെന്നും വിജയരാഘവന്‍ പരിഹസിച്ചിരുന്നു.
ബല്‍റാമിന്റെ വാക്കുകള്‍
ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ?
ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗറുണ്ടോ?
അച്ഛന്‍കൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡര്‍ മാത്രം എങ്ങനെ വന്നു?
ബസ് സ്റ്റോപ്പില്‍ ബസ് വന്ന് നില്‍ക്കും, ഫുള്‍ സ്റ്റോപ്പില്‍ ഫുള്ള് വന്ന് നില്‍ക്കുമോ?
സീബ്രാലൈനില്‍ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ?
ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോ?
ജസ്റ്റ് കമ്മി കണ്‍വീനര്‍ തിങ്‌സ്