സിനിമാ സെറ്റില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി

സിനിമാ മേഖലയിലെ വനിത പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണ്ണായകമായ ഉത്തരവുണ്ടായിരിക്കുന്നത്.സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടിവേണെമന്നും കോടതി നിരീക്ഷിച്ചു

Update: 2022-03-17 05:31 GMT

കൊച്ചി: സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം നിര്‍ബന്ധമായും വേണമെന്ന് ഹൈക്കോടതി.സിനിമാ മേഖലയിലെ വനിത പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണ്ണായകമായ ഉത്തരവുണ്ടായിരിക്കുന്നത്.സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടിവേണെമന്നും കോടതി നിരീക്ഷിച്ചു.

സിനിമാ ലൊക്കേഷനുകളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സംവിധാനം വേണമെന്നാവശ്യപ്പെട്ട് നേരത്തെ ഡബ്ല്യുസിസി വിവിധ സിനിമാ സംഘടനകളെ സമീപിച്ചിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാതിരുന്നതിനെ തുടര്‍ന്നാണ് ഹരജിയുമായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കു നേരെ ഏതെങ്കിലും വിധത്തില്‍ ചൂഷണം ഉണ്ടായാല്‍ അവര്‍ക്ക് പരാതിപ്പെടാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്നായിരുന്നു ആവശ്യം.ഇക്കാര്യത്തിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍,താര സംഘടനയായ അമ്മ അടക്കമുള്ള സംഘടനകളെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹരജി നല്‍കിയത്.

Tags:    

Similar News