താനൂരില്‍ കിണര്‍ ഇടിഞ്ഞ് 2 പേര്‍ മണ്ണിനിടയില്‍; രക്ഷാപ്രര്‍ത്തനം തുടരുന്നു

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

Update: 2020-05-29 05:02 GMT

താനൂര്‍: താനൂര്‍ മൂലക്കലില്‍ കിണര്‍ കുഴിക്കുന്നതിനിടയില്‍ കിണര്‍ ഇടിഞ്ഞു രണ്ട് പേര്‍ മണ്ണിനടിയില്‍ പെട്ടു. താനൂര്‍ മുക്കോല സ്വദേശികളായ വേലായുധന്‍, അച്ച്യുതന്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. എസ്‌കവേറ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുന്നു. സംഭവസ്ഥലത്തേക്ക് താനൂര്‍ എംഎല്‍എ വി അബ്ദുല്‍ റഹ്മാന്‍ പുറപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ഇ ജയന്‍, വാര്‍ഡ് മെമ്പര്‍ ഇ സുജ, താനൂര്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് അഷ്‌റഫ്, താനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എംപി അഷ്‌റഫ്, താനൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി ടി ഇല്ല്യാസ് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. 

Tags:    

Similar News