സംഘപരിവാരം ഭീഷണിപ്പെടുത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍, ഭയപ്പെട്ടു പിന്‍മാറുന്നവരല്ല പണ്ഡിതന്മാരെന്ന് കരമന അഷ്‌റഫ് മൗലവി

ഇന്ത്യ മരിക്കരുത്; നാം ജീവിച്ചിരിക്കേ- എന്ന പ്രമേയത്തില്‍ നെടുമങ്ങാട് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പണ്ഡിത സമ്മേളനം നടന്നു

Update: 2021-03-04 16:25 GMT

നെടുമങ്ങാട്: സംഘപരിവാരം ഭീഷണിപ്പെടുത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍, ഭയപ്പെട്ടു പിന്‍മാറുന്നവരല്ല പണ്ഡിതന്മാരെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി. എല്ലാ ഭയപ്പെടുത്തലുകളേയും അതിജീവിച്ച പാരമ്പര്യമാണ് പണ്ഡിതന്മാര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യ മരിക്കരുത്; നാം ജീവിച്ചിരിക്കേ- എന്ന പ്രമേയത്തില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നെടുമങ്ങാട് സംഘടിപ്പിച്ച പണ്ഡിത സമ്മേളനം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമാധാന ജീവിതം നയിക്കുന്ന ലക്ഷദ്വീപിനെ സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിക്കുന്നു. മഹാഭൂരിപക്ഷം മുസ്‌ലിംകള്‍ അധിവസിക്കുന്ന ലക്ഷദ്വീപില്‍ ബീഫ് നിരോധനം കൊണ്ടുവരുന്നു. സംഘപരിവാറിനെതിരേ അവിടെ നിന്നും ശബ്ദമുയരാതിരിക്കാന്‍ ആര്‍എസ്എസുകാരനായ ഉദ്യോഗസ്ഥനെ നിയമിച്ചു ഭയപ്പെടുത്തുകയാണ്.

രാജ്യത്തെ മുസ്‌ലിങ്ങളെ കലാപങ്ങളിലൂടെ കൊല്ലാക്കൊല ചെയ്യുന്ന, ഗാന്ധിയെ കൊന്ന ആര്‍എസ്എസുമായി സിപിഎം അഡ്ജസ്റ്റ്‌മെന്റ് കളിക്കുന്നു. മതേതരപ്പാര്‍ട്ടികളില്‍ നിന്ന് മുസ്‌ലിങ്ങള്‍ ഇതാണോ പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ജനാധിപത്യ രാജ്യത്ത്് ഏകാധിപത്യ ഭരണകൂടം അഴിഞ്ഞാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ഇഷ്ടമുള്ളത് മാത്രം പറയുക, അവര്‍ക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്യുക എന്നതരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ജനാധിപത്യ വാദികളെന്ന് പറയുന്ന മതേരപ്പാര്‍ട്ടികള്‍, അവസരം കിട്ടിയാല്‍ ചാണക കുണ്ടിലേയ്ക്ക് ചാടിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തോട് വഞ്ചനാപരമായ സമീപനം മാത്രം സ്വീകരിച്ചവരാണ് സംഘപരിവാരം. രാജ്യത്തെ സ്വാതന്ത്ര്യ പോരാളികളെവരെ ഒറ്റുകൊടുത്തവരാണ് അവര്‍. ലൗ ജിഹാദ്, റോമിയോ ജിഹാദ്, വ്യവസായ ജിഹാദ്, തുടങ്ങിയ ഹൈക്കോടതി പോലും തള്ളിയ ലൗ ജിഹാദ് ചാണകക്കുഴിയില്‍ വീണ മാന്യന്മാര്‍ ഇപ്പോഴും എടുത്തു ഉപയോഗിക്കുന്നു. ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ സംഘപരിവാരം സാധാരണ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. പച്ച നുണകള്‍ പറഞ്ഞ് സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനാണ് സംഘപരിവാരം ശ്രമിച്ചുകൊണ്ടിരുക്കുന്നതെന്നും അഷ്‌റഫ് മൗലവി പറഞ്ഞു. സമ്മേളത്തില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വയ്യാനം ഷാജഹാന്‍ മന്നാനി അധ്യക്ഷത വഹിച്ചു. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുല്‍ റഹ്മാന്‍ബാഖവി, സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫത്ഹുദ്ദീന്‍ റഷാദി, സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് മദനി,

സംസ്ഥാന സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് കെകെ സൈനുദ്ദീന്‍ ബാഖവി, തിരുവനന്തപുരം സൗത്ത്് ജില്ലാ സെക്രട്ടറി ഫൈറൂസി ഖാസിമി, നെടുമങ്ങാട് ഠൗണ്‍ ജുമാമസ്ജിദ് ഇമാം ആബിദ് മൗലവി അല്‍ ഹാദി, സംയുക്ത ഉലമ കൗണ്‍സില്‍ ചെയര്‍മാന്‍ എസ് അര്‍ഷദ് ഖാസിമി, പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് എ നിസാറുദ്ദീന്‍ ബാഖവി, പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് റഫീഖ് മൗലവി, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹാദി മൗലവി എന്നിവര്‍ സംബന്ധിച്ചു.




 


Tags:    

Similar News