തൃത്താലയില്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്തുഞെരിച്ച് കൊന്നു

Update: 2021-05-18 14:11 GMT

പാലക്കാട്: തൃത്താലയില്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തൃത്താല മലമല്‍ക്കാവില്‍ സ്വദേശി പുളിക്കല്‍ സിദ്ദീഖി(58) നെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ ഭാര്യ ഫാത്തിമ (45) യെ തൃത്താല പോലിസ് കസ്റ്റഡിയിലെടുത്തു.

മരിച്ച വീട്ടില്‍ ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി പി സി ഹരിദാസന്‍, പാലക്കാട് ഫോറന്‍സിക് വിഭാഗം തുടങ്ങിയവര്‍ പരിശോധന നടത്തുകയും അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ കഴുത്തുഞെരിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഫാത്തിമയെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.

Tags:    

Similar News