രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് വന്നാൽ കർശന നടപടി; കനത്ത പിഴ ഈടാക്കും

മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്ന് കെട്ടിട നിർമാണ തൊഴിലാളികൾ വരുന്നതായി റിപ്പോർട്ടുകളുണ്ട്.

Update: 2020-05-26 12:45 GMT

തിരുവനന്തപുരം: കേരളത്തിലേക്ക് രജിസ്റ്റർ ചെയ്യാതെ വരുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവർക്കെതിരെ കനത്ത പിഴ ഈടാക്കി 28 ദിവസത്തെ നിർബന്ധിത ക്വാറന്റീനും ഏർപ്പെടുത്തും. 

കുറുക്കുവഴികളിലൂടെ ആളുകളെത്തിയാൽ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്ന് കെട്ടിട നിർമാണ തൊഴിലാളികൾ വരുന്നതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാന അതിർത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവർക്ക് നിശ്ചിത കാലയളവിലേക്കുള്ള പാസ് നൽകും. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതിൽ കൂടുതൽ കർക്കശമായ നിലപാട് സ്വീകരിക്കും.

സംസ്ഥാനത്തെ എടിഎമ്മുകളിൽ സാനിറ്റൈസറുകൾ യഥാസമയം റീഫിൽ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എടിഎമ്മുകളിൽ സാനിറ്റൈസർ സ്ഥാപിക്കണമെന്ന് ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാനിറ്റൈസറുകൾ തീർന്നുപോയാൽ അത് യഥാസമയം റീഫിൽ ചെയ്യാൻ ബാങ്കുകൾ തയ്യാറാവണം. 

Tags:    

Similar News