മന്ത്രവാദം: വ്യാജ സിദ്ധനും കൂട്ടാളിക്കും ജയില്‍

Update: 2019-03-01 15:01 GMT

പെരിന്തല്‍മണ്ണ: പ്രസവാനന്തരം മാനസിക വിഭ്രാന്തിയുണ്ടായ യുവതിയുടെ അസുഖം ഭേദപ്പെടുത്താനെന്ന പേരില്‍ മന്ത്രവാദം നടത്തി തട്ടിപ്പു നടത്തിയ വ്യാജ സിദ്ധനും കൂട്ടാളിക്കും മൂന്നുവര്‍ഷം കഠിനതടവും പിഴയും ശിക്ഷ. വ്യാജ സിദ്ധന്‍ പട്ടിക്കാട് നെന്മിനി പൂവത്തി കുഞ്ഞുമുഹമ്മദ്, സഹായി കൊളത്തൂര്‍ കരയില്‍ സൈനുല്‍ ആബിദ് എന്നിവര്‍ക്കാണ് തടവും പിഴയും ശിക്ഷ വിധിച്ചത്. യുവതിയുടെ അസുഖം ഭേദപ്പെടുത്താനെന്നു പറഞ്ഞ് നടത്തിയ മന്ത്രവാദത്തിന്റെ മറവില്‍ നാല്‍പതിനായിരം രൂപയും 4 സ്വര്‍ണവളകളും തട്ടിയെടുത്തെന്ന കേസിലാണ് പെരിന്തല്‍മണ്ണ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആന്‍സി ശിക്ഷ വിധിച്ചത്. 

Tags:    

Similar News