ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം; അഡ്മിനിസ്‌ട്രേറ്ററെ അടിയന്തരമായി പിന്‍വലിക്കണമെന്ന് മെക്ക
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ അടിയന്തരമായി പിന്‍വലിച്ച് ഗുണ്ടാ ആക്ടും കരിനിയമങ്ങളും പിന്‍വലിച്ച് ദ്വീപസമൂഹത്തിന്റെ സ്വത്വവും സാംസ്‌കാരിക പൈതൃകവും നിലനിര്‍ത്തി ജീവിക്കാന്‍ അനുവദിക്കണമെന്ന് മെക്ക സംസ്ഥാന കമ്മറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി എന്‍ കെ അലി രാജ്യത്തെ പാര്‍ലമെന്റംഗങ്ങളോട് അഭ്യര്‍ഥിച്ചു. അഡ്മിനിസ്‌റ്റേറ്ററുടെ താല്‍പര്യങ്ങള്‍ക്കെതിരേ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും നിവേദനങ്ങളും സന്ദേശങ്ങളുമയക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മനുഷ്യസ്‌നേഹികളും തയ്യാറാവണം.
ഫാഷിസ്റ്റ് വര്‍ഗീയശക്തികളുടെ മുസ്‌ലിം വംശീയ ഉന്‍മൂലനം ലക്ഷ്യമിട്ട് കോര്‍പറേറ്റ് ഭീമന്‍മാര്‍ക്കും സംഘപരിവാര്‍ പ്രമാണിമാര്‍ക്കും വേണ്ടി ശാന്തവും സമാധാനപൂര്‍ണവുമായ ജീവിതം നയിച്ചുവരുന്ന ലക്ഷദ്വീപിലെ മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകവും തൊഴിലും നശിപ്പിച്ച് മദ്യവും ടൂറിസവും കച്ചവടമാക്കി കാശ്മീര്‍ ജനതയുടെ ദുരവസ്ഥയിലേക്ക് എത്തിക്കാനാണ് ശ്രമം.
ഇതൊരു സാമുദായികപ്രശ്‌നമോ വര്‍ഗീയവിഷയമോ അല്ല. ജനാധിപത്യരാജ്യത്ത് ജീവിക്കാനുള്ള പൗരസമൂഹത്തിന്റെ മനുഷ്യാവകാശവും മൗലികാവകാശവുമായി പരിഗണിച്ച് എത്രയും പെട്ടെന്ന് ശാശ്വതപരിഹാരത്തിനായി മുഴുവന്‍ പേരും തയ്യാറാവണം. ഈ വിഷയത്തില്‍ ബുധനാഴ്ച രാത്രി 7.15 മുതല്‍ 9 മണി വരെ മെക്ക സംസ്ഥാന കമ്മിറ്റി ഗൂഗില്‍ മീറ്റായി ഐക്യദാര്‍ഢ്യ പ്രഖ്യാപനവേദി സംഘടിപ്പിക്കുമെന്നും എന്‍ കെ അലി അറിയിച്ചു.
To join the meeting on Google Meet, click this link:
https://meet.google.com/bdq-ddke-tzd
Or open Meet and enter this code: bdq-ddke-tzd