സ്ത്രീകള്‍ തക്കസമയത്ത് പരാതി നല്‍കാത്തത് നീതി ലഭ്യമാക്കുന്നതില്‍ തടസമുണ്ടാക്കുന്നു: വനിതാ കമ്മീഷന്‍
മതത്തിന്റെയും ജാതിയുടെയും കുടുംബത്തിന്റെയും പേരില്‍ വലിയ വിഭാഗം സ്ത്രീകള്‍ പലവിധ പീഡനങ്ങള്‍ നിശ്ശബ്ദം സഹിക്കുകയാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. മുളന്തുരുത്തിയിലെ മതസ്ഥാപനത്തില്‍ സ്ത്രീയെ വര്‍ഷങ്ങളോളം തുച്ഛമായ കൂലിയില്‍ ജോലിക്ക് നിര്‍ത്തി ആ തുക പോലും നല്‍കാതെ പിരിച്ച് വിട്ട പരാതിയില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി
കൊച്ചി: പീഡനങ്ങള്‍ക്ക് ഇരകളാകുന്ന സ്ത്രീകള്‍ തക്കസമയത്ത് പരാതി നല്‍കാത്തത് നീതി ലഭ്യമാക്കുന്നതില്‍ തടസമുണ്ടാക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍.വനിതാ കമ്മീഷന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. മതത്തിന്റെയും ജാതിയുടെയും കുടുംബത്തിന്റെയും പേരില്‍ വലിയ വിഭാഗം സ്ത്രീകള്‍ പലവിധ പീഡനങ്ങള്‍ നിശ്ശബ്ദം സഹിക്കുകയാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. മുളന്തുരുത്തിയിലെ മതസ്ഥാപനത്തില്‍ സ്ത്രീയെ വര്‍ഷങ്ങളോളം തുച്ഛമായ കൂലിയില്‍ ജോലിക്ക് നിര്‍ത്തി ആ തുക പോലും നല്‍കാതെ പിരിച്ച് വിട്ട പരാതിയില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.മെഗാ അദാലത്തില്‍ 61 പരാതികള്‍ പരിഗണിച്ചതില്‍ 15 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ആറ് പരാതികള്‍ പോലിസ് റിപോര്‍ട്ടിനായും രണ്ട് പരാതികള്‍ കൗണ്‍സിലിംഗിനുമായി കൈമാറി. 38 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. കമ്മീഷനംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ എം രാധ, ഷാഹിദാ കമാല്‍, ഡയറക്ടര്‍ വി യു ജോസ് അദാലത്തില്‍ പങ്കെടുത്തു.