ഫാത്തിമ ലത്തീഫ് വംശീയതയുടെ ഇര: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാർഥിനി ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയിൽ നീതി തേടി സെക്രട്ടേറിയറ്റിന് മുന്നിൽ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ഫാത്തിമ ലത്തീഫ് വംശീയതയുടെ ഇര എന്ന പ്രമേയത്തിൽ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ട്രഷറർ ജലീൽ കരമന ധർണ ഉദ്ഘാടനം ചെയ്തു. ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും മരണപ്പെടാന്‍ കാരണക്കാരനായ അധ്യാപകന്‍ സുദര്‍ശനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ നേതാക്കളായ സുമയ്യ റഹീം, സബീന ലുഖ്‌മാൻ, ഷീജ സലീം, റജീന നയാസ്, ഷംല എന്നിവർ നേതൃത്വം നൽകി.