യാക്കോബായ വിശ്വാസികളുടെ ശവസംസ്‌കാരം അനുവദിക്കുന്നില്ലെന്ന്;മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു
ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും കോട്ടയം ദേവലോകം അരമന സഭാ അധ്യക്ഷനും നവംബര്‍ 15 നകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.92 വയസായ വൃദ്ധ മാതാവിനെ കട്ടച്ചിറ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് യാക്കോബായ സഭ മെത്രാപോലീത്തന്‍ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സമര്‍പ്പിച്ച പരാതിയിലാണ് നടപടി
കൊച്ചി: മലങ്കര സഭാ തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ക്ക് പള്ളിയുടെ സെമിത്തേരിയില്‍ മാന്യമായ ശവസംസ്‌കാരം നടത്താന്‍ കഴിയാത്തതിനെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരില്‍ നിന്നും അടിയന്തിര റിപോര്‍ട്ട് ആവശ്യപ്പെട്ടു.ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും കോട്ടയം ദേവലോകം അരമന സഭാ അധ്യക്ഷനും നവംബര്‍ 15 നകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.92 വയസായ വൃദ്ധ മാതാവിനെ കട്ടച്ചിറ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് യാക്കോബായ സഭ മെത്രാപോലീത്തന്‍ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സമര്‍പ്പിച്ച പരാതിയിലാണ് നടപടി.മൃതദേഹം വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 28 ന് അന്തരിച്ച കട്ടച്ചിറ സ്വദേശിനി മറിയാമ്മ രാജന്റെ മൃതദേഹമാണ് കട്ടച്ചിറ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കാന്‍ കഴിയാതിരിക്കുന്നത് .കേസ് പരിഗണിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന കമ്മീഷനോട് അഭ്യര്‍ഥിച്ചിരുന്നു.