മാള(തൃശൂര്‍): ആള്‍മറയില്ലാത്ത കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോള്‍ക്കുന്ന് അമ്പൂക്കന്‍ ജോസിന്റെ മകന്‍ ജീമോനെ(42)യാണ് വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. വീട്ടില്‍ തനിച്ചുതാമസിക്കുന്ന ജീമോനെ വെള്ളിയാഴ്ച ഉച്ച മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച വീടിന് അടുത്തായുള്ള കിണറ്റില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാള പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരങ്ങള്‍ ജെസ്സി, മേരി, റോസിലി.