പുത്തനത്താണി: വൈലത്തൂര്‍ പൊന്മുണ്ടത്ത് യുവാവിനെ സ്വകാര്യസ്ഥലത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്മുണ്ടം പരേതനായ കാഞ്ഞിരങ്ങാട്ട് ബീരാന്റെ മകന് മുബാറക്കി(45) നെയാണ് റേഷന്‍ കടയ്ക്ക് പിന്‍വശത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ വീട്ടില്‍നിന്നിറങ്ങിയ മുബാറക് ഉച്ചയ്ക്ക് മുമ്പ് വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
രണ്ടുമണിയോടെവെള്ളമെടുക്കാനെത്തിയവരാണ് കിണറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കല്പകഞ്ചേരി സിഐ എം ബി റിയാസ് രാജയുടെ നേതൃത്വത്തില്‍ തിരൂര്‍ ഫയര്‍ഫോഴ്സെത്തി പുറത്തെടുത്ത മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: റസിയ. മക്കള്‍: റോഷിബ അന്‍സി, റിന്‍ഷിദ ഷെറിന്, റെസിന്‍.