അതിമാരക മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയില്‍
ഇയാളില്‍ നിന്ന് 10 ഗ്രാം ആംഫിറ്റാമി(എംഡിഎംഎ)നും 18 ഗ്രാം കഞ്ചാവുമാണ് പിടികൂടിയതെന്ന് എക്‌സൈസ് സംഘം അറിയിച്ചു
കണ്ണൂര്‍: മാരക മയക്കുമരുന്നും കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പെരളശ്ശേരി മൂന്നുപെരിയ കൃഷ്ണാ നിവാസില്‍ കെ പി റിഷബി(28)നെയാണ് കെഎല്‍ 13 എഎം 8098 ഡ്യൂക്ക് ബൈക്കുമായി എക്‌സൈസ് കമ്മീഷണര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എം ദിലീപിന്റെ നേതൃത്വത്തി അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 10 ഗ്രാം ആംഫിറ്റാമി(എംഡിഎംഎ)നും 18 ഗ്രാം കഞ്ചാവുമാണ് പിടികൂടിയതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. കണ്ണൂര്‍ നഗരത്തിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനായ ഇയാളെ മാസങ്ങളോളം നിരീക്ഷച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് സിറിഞ്ചുകളിലാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ആവശ്യക്കാര്‍ക്ക് കുത്തിവച്ചു കൊടുക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുകയാണു രീതി. നേരത്തേ ഹാഷിഷ് ഓയില്‍ കൈവശം വച്ചതിന് എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലിസിലും ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്. പ്രതിയെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ശശി ചേണിച്ചേരി, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡംഗം പി ജലീഷ്, ഉത്തര മേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡംഗങ്ങളായ കെ ബിനീഷ്, സി എച്ച് റിഷാദ്, വി പി ശ്രീകുമാര്‍, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ സി അജിത്ത് തുടങ്ങിയവരാണ് റെയ്ഡിനു നേതൃത്വം നല്‍കിയത്. വരും ദിവസങ്ങളില്‍ ശക്തമായ റെയ്ഡ് തുടരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി കെ സുരേഷ് അറിയിച്ചു.