മുക്ക്പണ്ടം തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍
മലപ്പുറം ചെമ്പ്രശ്ശേരി കാളമ്പാറ സ്വദേശി നടുത്തൊടിക പറമ്പില്‍ അരുണ്‍ (27) നെയാണ് പാണ്ടിക്കാട് പോലിസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം: മുക്ക് പണ്ടം സ്വര്‍ണമാണെന്ന് പറഞ്ഞ് പണയംവെച്ച് തട്ടിപ്പ്. രണ്ടുതവണകളിലായി തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. മലപ്പുറം ചെമ്പ്രശ്ശേരി കാളമ്പാറ സ്വദേശി നടുത്തൊടിക പറമ്പില്‍ അരുണ്‍ (27) നെയാണ് പാണ്ടിക്കാട് പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 25ന് ചെമ്പ്രശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 38 ഗ്രാമിന്റെ മുക്ക് പണ്ടം സ്വര്‍ണമാണെന്ന് പറഞ്ഞ് പണയം വെച്ച് 1,25,000 രൂപയും, ജൂണ്‍ 28, 29 എന്നീ തിയ്യതികളില്‍ 42 ഗ്രാം പണയപ്പെടുത്തി ഒരു ലക്ഷം രൂപയുമാണ് അരുണ്‍ തട്ടിയെടുത്തത്. തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ്.
പിന്നീട് ജീവനക്കാരുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പാണ്ടിക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതല്‍ ബാങ്കുകളില്‍ പോലിസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ റഫീഖ്, എസ്‌ഐമാരായ എ അബ്ദുല്‍ സലാം, കെ സുനീഷ്, എസ്‌സിപിഒമാരായ ശൈലേഷ് ജോണ്‍, ഗോപാലകൃഷ്ണന്‍, സിപിഒ കെ ഫെബിന എന്നിവരാണ് പ്രതിയെ പിടികൂടിയത്.