'ആരോഗ്യ കേരളം ഫ്രീസറില്‍';ശവപ്പെട്ടിയുമായി യൂത്ത് കോണ്‍ഗ്രസ് സമരം
കളമശേരി മെഡിക്കല്‍ കോളജിനു മുന്നില്‍ നടന്ന സമരം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഹൈബി ഈഡന്‍ എംപി.
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ വീഴ്ച മൂലം കൊവിഡ് രോഗിമരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളജിന് മുന്നില്‍ ശവപ്പെട്ടിയുമായി പ്രതിഷേധ സമരം നടത്തി. ഹൈബി ഈഡന്‍ എംപി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു.
വീഴ്ച തുറന്നു പറഞ്ഞയാളെ ശിക്ഷിക്കുകയും വീഴ്ച വരുത്തിയവരെ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിന്‍ഷാദ് ജിന്നാസ്, നൗഫല്‍ കൈന്തിക്കര, ജില്ലാ ഭാരവാഹികളായ അഷ്‌കര്‍ പനയപ്പിള്ളി, ഷാന്‍ മുഹമ്മദ്,ഷംസു തലേക്കാട്ടില്‍, അബ്ദുല്‍ റഷീദ്, സി കെ സിറാജ്, എം എ ഹാരിസ്, നിയോജകമണ്ഡലം പ്രസിഡന്റ്മാരായ അന്‍വര്‍ കരീം, ഹസിം ഖാലിദ്, സഞ്ജയ് ജെയിംസ്, സഞ്ജു വര്‍ഗീസ്, വി എ റസീഫ് , നജീബ്, വഹാബ് പങ്കെടുത്തു.