മലപ്പുറത്ത് യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിയ്ക്കിടെ യൂത്ത് ലീഗ് പ്രതിഷേധം; സംഘര്‍ഷം

സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുവജനക്ഷേമ ബേര്‍ഡിന്റെ പരിപാടിക്കിടയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തുകയായിരുന്നു.

Update: 2021-02-12 15:41 GMT

മലപ്പുറം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്പീക്ക് യങ് പരിപാടിക്കിടെ യൂത്ത് ലീഗ്- ഡിവൈഎഫ്‌ഐ സംഘര്‍ഷം. വെള്ളിയാഴ്ച വൈകീട്ട് ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടന്ന പരിപാടിക്കിടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുവജനക്ഷേമ ബേര്‍ഡിന്റെ പരിപാടിക്കിടയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തുകയായിരുന്നു.

സദസ്സിലെ കസേരകളും മറ്റും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. ഇതിനു പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ പോലിസ് ലാത്തിവീശി. പോലിസ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പരിപാടി നടക്കുന്ന വേദിക്ക് പുറത്താക്കിയെങ്കിലും മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലിസ് സന്നാഹം സ്ഥലത്തുണ്ട്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

Tags:    

Similar News