ആഭ്യന്തര സംഘര്‍ഷത്താല്‍ വഴിയാധാരമായവര്‍ക്ക് സഹായ ഹസ്തവുമായി കാബൂള്‍ നിവാസികള്‍ (ചിത്രങ്ങളിലൂടെ)

ബന്ധുക്കളും സുഹൃത്തുക്കളുമായ ആയിരങ്ങള്‍ക്ക് കാബൂള്‍ ജനത സ്വന്തം വീടുകള്‍ തുറന്നു നല്‍കിയപ്പോള്‍ നഗരത്തില്‍ ബന്ധുക്കളോ പരിചയക്കാരോ ഇല്ലാത്ത പതിനായിരങ്ങള്‍ പാതവക്കിലും പാര്‍ക്കുകളിലുമായി അഭയം തേടിയിരിക്കുകയാണ്.

Update: 2021-08-25 16:45 GMT

കാബൂള്‍: രാജ്യത്തെ ആഭ്യന്തര സംഘര്‍ഷം വഴിയാധാരമാക്കിയവര്‍ക്ക് സഹായ ഹസ്തവുമായി ഓടി നടക്കുകയാണ് തലസ്ഥാനമായ കാബൂളിലെ നിവാസികള്‍. രാജ്യത്തിന്റെ ഗ്രാമീണ മേഖലയില്‍നിന്നുള്‍പ്പെടെ പലായനം ചെയ്ത് തലസ്ഥാനത്ത് അഭയം തേടിയ ആയിരക്കണക്കായ തങ്ങളുടെ സഹോദരങ്ങളെയാണ് കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി കാബൂള്‍ നിവാസികള്‍ സ്വീകരിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമായ ആയിരങ്ങള്‍ക്ക് കാബൂള്‍ ജനത സ്വന്തം വീടുകള്‍ തുറന്നു നല്‍കിയപ്പോള്‍ നഗരത്തില്‍ ബന്ധുക്കളോ പരിചയക്കാരോ ഇല്ലാത്ത പതിനായിരങ്ങള്‍ പാതവക്കിലും പാര്‍ക്കുകളിലുമായി അഭയം തേടിയിരിക്കുകയാണ്.

സ്ത്രീകളും കുട്ടികളും പ്രായമായവരും കൈയില്‍കിട്ടിയ വസ്തുക്കളുമായി ജീവനും കൊണ്ട് ഓടിപ്പോരുകയായിരുന്നു. വര്‍ഷാരംഭം മുതല്‍ അഞ്ചു ലക്ഷത്തോളം പേരാണ് സംഘര്‍ഷം മൂലം കുടിയൊഴിപ്പിക്കപ്പെട്ടത്.തലസ്ഥാനത്ത് ഏകദേശം 20,000 ആളുകളാണ് അഭയം തേടിയിട്ടുള്ളത്.സഹായ ഏജന്‍സികള്‍ക്കൊപ്പം ഭക്ഷണവും പാനീയങ്ങളും നല്‍കി അഭയാര്‍ത്ഥികള്‍ക്ക് കൈതാങ്ങ് ആവുകയാണ് കാബൂള്‍ നിവാസികള്‍.

'ഈ കഠിന നാളുകളില്‍ നമ്മുടെ സഹോദരങ്ങളെയും സഹോദരികളേയും നാം സഹായിക്കേണ്ടതുണ്ട്. പിന്തുണയ്ക്കാന്‍ നിങ്ങള്‍ക്ക് ധാരാളം പണം ആവശ്യമില്ല, ചെറിയ കാര്യങ്ങളിലൂടെ നിങ്ങള്‍ക്ക് നിരവധി കുടുംബങ്ങളെ സഹായിക്കാനാകും. ഇതാണ് നമ്മളെ ഒരു രാഷ്ട്രമാക്കുന്നത്. ഇത് നമ്മില്‍ ഐക്യവും സ്‌നേഹവും കൊണ്ടുവരുന്നു. കാബൂളിലെ അഭയാര്‍ഥികള്‍ക്ക് സൗജന്യമായി ചായ നല്‍കുന്ന ഇസ്‌ലാമുദ്ദീന്‍ പറയുന്നു.


തന്റെ കുട്ടികളുമായി കുണ്ടുസ് പ്രവിശ്യയില്‍ നിന്ന് കാബൂളിലേക്ക് പലായനം ചെയ്‌തെത്തിയ സഹ്‌റ ഉമരി. ഭയചകിതരായി ആളുകള്‍ ഓടിപ്പോകാന്‍ തുടങ്ങിയപ്പോള്‍ കിട്ടിയതൊക്കെ കയ്യില്‍പെറുക്കി തലസ്ഥാനത്തെത്തിയതാണ് സഹ്‌റ.

തലസ്ഥാനത്തെ പാര്‍ക്കുകളിലും വഴിയോരങ്ങളിലും അഭയം തേടിയവര്‍ക്ക് സൗജന്യമായി ചായയും ഭക്ഷണവും നല്‍കുന്ന ഇസ്‌ലാമുദ്ധീനും കൂട്ടുകാരും. സമീപത്തെ കടകളില്‍നിന്നും വ്യക്തികളില്‍നിന്നും സഹായം സ്വീകരിച്ചാണ് അവര്‍ ഈ സഹായം നല്‍കുന്നത്.




മോര്‍ട്ടാര്‍ ആക്രമണത്തില്‍ പരിക്കേറ്റ മകളുടെ മുറിവുകള്‍ കാണിക്കുന്ന കുണ്ടൂസില്‍നിന്നുള്ള അബ്ദുല്ല. ആക്രമണത്തിനു പിന്നാലെ കാബൂളിലേക്ക് രക്ഷപ്പെട്ട അബ്ദുല്ലയ്ക്കും കുടുംബത്തിനും നഗരത്തിലെ ഒരു കെട്ടിട ഉമടയാണ് ടെന്റുകളും വസ്ത്രങ്ങളും നല്‍കിയത്.

ബഡാക്ഷാനിലേക്ക് രക്ഷപ്പെടുന്നതിനിടെ റോക്കറ്റ് ആക്രമണത്തില്‍ തങ്ങളുടെ കാര്‍ തകര്‍ന്നു. സംഭവത്തില്‍ തനിക്ക് പരിക്കേറ്റിരുന്നതായി കരീമുല്ല പറഞ്ഞു.

കാബൂളില്‍ അഭയം തേടിയവര്‍ക്ക് കുടിവെള്ളവും മറ്റും വിതരണം ചെയ്യുന്ന എന്‍ജിഒ പ്രവര്‍ത്തകര്‍


കാബൂളിലെ കാരുണ്യമതികളില്‍ നിന്നു തങ്ങള്‍ക്ക് നിരവധിസഹായം ലഭിച്ചതായി കുടുംബത്തോടൊപ്പം കുണ്ടൂസില്‍നിന്നെത്തിയ 31കാരനായ കിയാല്‍ പറയുന്നു.


 


 



 



 


Tags:    

Similar News