ഇസ്രായേലിന് താക്കീതും ഫലസ്തീന് പിന്തുണയും പ്രഖ്യാപിച്ച് ലോകം (ചിത്രങ്ങള്‍)

ഫലസ്തീന്‍ പതാകകളുമേന്തി ഇന്‍തിഫാദ വിജയിക്കട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്വതന്ത്ര ഫലസ്തീനു വേണ്ടി പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത്. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്ലക്കാര്‍ഡുകളും നിരവധി പേര്‍ കൈയിലേന്തി.

Update: 2021-05-16 14:52 GMT

ദോഹ: ഗസയിലെ സയണിസ്റ്റ് നരഹത്യയ്‌ക്കെതിരേ ശബ്ദമുയര്‍ത്തി ലോകം. ലോകത്തെ തുറന്ന ജയിലായ ഗസ മുനമ്പിലെ മാരകമായ ഇസ്രായേലി വ്യോമാക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകമെമ്പാടുമുള്ള വന്‍ നഗരങ്ങളില്‍ കൂറ്റന്‍ റാലികളാണ് അരങ്ങേറിയത്. ഫലസ്തീന്‍ പതാകകളുമേന്തി ഇന്‍തിഫാദ വിജയിക്കട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്വതന്ത്ര ഫലസ്തീനു വേണ്ടി പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത്. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്ലക്കാര്‍ഡുകളും നിരവധി പേര്‍ കൈയിലേന്തി.

അതേസമയം, ഗസ മുനമ്പിലെ ഇസ്രായേല്‍ തേര്‍വാഴ്ച തുടര്‍ച്ചയായ ഏഴാം ദിവസത്തേക്ക് കടന്നു. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണത്തില്‍ മാത്രം 26 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നക്ബ (ദുരന്തം) ദിനത്തോടനുബന്ധിച്ചാണ് ലോകമെമ്പാടും ഐക്യദാര്‍ഢ്യ മാര്‍ച്ചുകള്‍ സംഘടിപ്പിക്കപ്പെട്ടത്. 948ല്‍ ഇസ്രായേല്‍ സ്ഥാപിച്ചതിനിടയില്‍ ലക്ഷക്കണക്കിന് ഫലസ്തീനികളെ നാടുകടത്തിയതിന്റെ ദുരന്ത സ്മരണയായാണ് ലോകമെമ്പാടുമുള്ള ഫലസ്തീനികള്‍ നക്ബ ദിനം ആചരിക്കുന്നത്.


ഖത്തറിലെ ദോഹയില്‍ നടന്ന ഫലസ്തീന്‍ ഐക്യാദാര്‍ഢ്യ റആലി.ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖാപിച്ചും ഫലസ്തീന്‍ പതാകളുമേന്തി ആയിരങ്ങളാണ് ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ ഒത്തുകൂടിയത്. (ഷൗക്കത്ത് ഷാഫി/അല്‍ ജസീറ)


ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ നടന്ന റാലി.


ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ട് നഗരത്തില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി


അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇസ്രായേല്‍ കടന്നുകയറ്റത്തെ അപലപിച്ചും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഒത്തു ചേര്‍ന്ന ആയിരങ്ങള്‍ (എപി ഫോട്ടോ)


ഗസാ ജനതയ്‌ക്കെതിരായ അതിക്രമത്തിനെതിരേ ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ കേപ്ടൗണിലെ പാര്‍ലമെന്റിന് പുറത്ത് നടന്ന പടുകൂറ്റന്‍ റാലി (എപി ഫോട്ടോ)


തുര്‍ക്കിയിലെ ആങ്കറയില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഇസ്രായേലിനെതിരേ മുദ്രാവാക്യം മുഴക്കുന്ന വനിതകള്‍


ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സില്‍ നടന്ന ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ പങ്കെടുക്കുന്നവര്‍



ദക്ഷിണ ലബനാനിലെ ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന അദൈശ നഗരത്തില്‍ ഫലസ്തീന് പിന്തുണയര്‍പ്പിച്ച തടിച്ചുകൂടിയ ജനം


ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ഫലസ്തീന് പിന്തുണയര്‍പ്പിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍

Tags:    

Similar News