പ്രളയം വിഴുങ്ങിക്കൊണ്ടിരിക്കുന്ന തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസിസ്താനിലെ 70ലേറെ ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ ഇറാന്‍ അധികൃതര്‍ ഉത്തരവിട്ടു. പ്രളയം ഗുരുതരമായി ബാധിച്ച പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയില്‍ രണ്ടാഴചയ്ക്കുള്ളില്‍ 47 പേരാണ് രാജ്യത്ത് മരിച്ചത്. ഡാമുകള്‍ 95 ശതമാനത്തോളം നിറഞ്ഞതായി പ്രവിശ്യാ ഗവര്‍ണര്‍ ഗുലാംറിസ ശരീഅത്തി പറഞ്ഞു.
ഫോട്ടോകള്‍ക്ക് കടപ്പാട്: അല്‍ജസീറ