ഒറ്റദിവസത്തെ പെരുമഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍; സംസ്ഥാനത്തെ ദുരിതക്കാഴ്ചകളിലൂടെ
സംസ്ഥാനത്ത് ഞായറാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴയില്‍ പല ജില്ലകളിലും പ്രളയ സമാന സാഹചര്യങ്ങള്‍. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പെയ്ത മണിക്കൂറുകള്‍ നീണ്ട മഴയില്‍ റോഡുകളും വീടുകളും നഗരങ്ങളും വെള്ളത്തില്‍ മുങ്ങി. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ ജനം പൊറുതിമുട്ടി. തൊടുപുഴയില്‍ കനത്ത മഴയ്‌ക്കൊപ്പമുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേരാണ് വീട് തകര്‍ന്ന് മണ്ണിനടിയില്‍പ്പെട്ടത്. ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ടുപേര്‍ക്കാണ് തിരച്ചില്‍ തുടരുന്നു.
കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളില്‍ ഇപ്പോഴും മഴപെയ്യുകയാണ്. രാത്രി പെയ്ത കനത്ത മഴയില്‍ നെടുങ്കന്നം, കറുകച്ചാല്‍, കങ്ങഴ വില്ലേജ് പരിധിയില്‍പ്പെട്ട കുറ്റിക്കല്‍, പ്രായിപ്പള്ളി, കങ്ങഴ, ചമ്പക്കര, ഇലക്കൊടിഞ്ഞി ഭാഗങ്ങളില്‍ വെള്ളം കയറി.
പത്തനംതിട്ടയില്‍ പെയ്ത കനത്ത മഴയില്‍ വായ്പൂര്, മുതുപാല, വെണ്ണിക്കുളം, ചുങ്കപ്പാറ, കോട്ടാങ്ങല്‍ പ്രദേശങ്ങളില്‍ വെള്ളം കയറി. മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി അയിരൂര്‍ കോഴഞ്ചേരി, നാരങ്ങാനം എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ പെയ്തത്. മഴ ഇനിയും ശക്തമായാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറുമോയെന്ന് ആശങ്കയിലാണ് നാട്ടുകാര്‍. ദുരിതപ്പെയ്ത്തിന്റെ കാഴ്ചകളിലേക്ക് ഒന്ന് കണ്ണോടിക്കാം...
കനത്ത മഴയില്‍ പാമ്പാടി പറമറ്റത്ത് രൂപപ്പെട്ട വെള്ളക്കെട്ട്
പത്തനംതിട്ട ചുങ്കപ്പാറ ജങ്ഷന്‍