അമുസ്‌ലിം വിവാഹ-വിവാഹ മോചനങ്ങള്‍ക്ക് അബൂദബിയില്‍ പുതിയ നിയമം
വിവാഹിതരല്ലാത്ത മുസ്‌ലിമേതരരായ വ്യക്തികള്‍ക്ക് ഒരു മിച്ച് താമസിക്കുന്നതിന് അനുമതി നല്‍കുന്നതാവും പുതിയ നിയമം
അബൂദബി: ഐക്യ അറബ് ഇമാറത്തില്‍ താമസിക്കുന്ന അമുസ്‌ലിംകളുടെ വിവാഹം, വിവാഹ മോചനം, പൈതൃക അവകാശങ്ങള്‍, കുട്ടികളുടെ രക്ഷാധികാരം എന്നിവയ്ക്ക് പുതിയ നിയമം പ്രബല്ല്യത്തില്‍ വരുന്നു. രാജ്യത്തെ വിദേശ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിമേതര വ്യക്തികളുടെ കാര്യം പരിഗണിക്കാന്‍ പ്രത്യേക കോടതി ഇതിന്റെ ഭാഗമായി സ്ഥാപിക്കുമെന്ന് അബുദബിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിവാഹിതരല്ലാത്ത മുസ്‌ലിമേതരരായ വ്യക്തികള്‍ക്ക് ഒരു മിച്ച് താമസിക്കുന്നതിന് അനുമതി നല്‍കുന്നതാവും പുതിയ നിയമം. ഇവരുടെ കുട്ടികളുടെ രക്ഷാധികാരം, സ്വത്തവകാശം എന്നിവ ഉറപ്പ് വരുത്തുന്നതിനാണ് പുതിയ രക്ഷാധികാര നിയമം കൊണ്ടു വരുന്നത്. വിവാഹേതര ബന്ധങ്ഹളിലെ കുട്ടികള്‍ അനാഥരാക്കപ്പെടാതിരിക്കാന്‍ നിയമം സഹായിക്കും. ഏഴ് ഇമാറത്തുകളുള്ള യുഎഇയില്‍ തലസ്ഥാനമായ അബൂദബിയില്‍ മാത്രമാണ് ഈ നിയമം പ്രാബല്ല്യത്തില്‍ വരുക. രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിക്കുന്നതിനും തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണങ്ങള്‍നടത്തുന്നത്.
നേരത്തെ മദ്യം വാങ്ങിക്കുവാനും കൊണ്ടു നടക്കുവാനും പ്രത്യേക ലൈസന്‍സ് ആവശ്യമായിരുന്നു. ആ നിയമം ഈയിടെ അബൂദബി എടുത്തുകളഞ്ഞിരുന്നു. മുസ് ലിം പൗരന്മാര്‍ക്ക് മദ്യം വാങ്ങുന്നതിന് ഉണ്ടായിരുന്ന വിലക്കുംനീക്കം ചെയ്തിട്ടുണ്ട്. അബൂദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ നിയമം കൊണ്ടുവന്നത്. അബൂദബിയിലെ ഇസ്‌ലാമിക വ്യക്തി നിമങ്ങളില്‍ തന്നെ നേരത്തെ ചിലമാങ്ങള്‍ പരീക്ഷിക്കപ്പെട്ടിരുന്നു.
അവവാഹിതര്‍ക്ക്ഒരുമിച്ച്കഴിയുന്നതിനും മദ്യം ഉപയോഗിക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ ലഘുകരിച്ച് കൊണ്ടാണ് പുതിയ പരിഷ്‌കരണത്തിന് തുടക്കമിട്ടിരുന്നത്. 2020 ലാണ് മദ്യം വാങ്ങുന്നതിന് ലൈസന്‍സ് വേണം എന്ന നിബന്ധന എടുത്തുകളഞ്ഞത്. രാജ്യത്ത് വസിക്കുന്ന 80 ശതമാനം ജനങ്ങളും വിദേശികളാണ് എന്നതിനാലാണ്‌നിയമം ലഘുകരിക്കുന്നത്. ഇത്തരം ലഘുകരണങ്ങള്‍ മത മൂല്ല്യങ്ങളില്‍ നിന്നുള്ള പുറകോട്ടുപോക്കായും വിലയിരുത്തപ്പെടുന്നുണ്ട്.