വിമാനത്തില്‍ സ്ഥിര താമസമാക്കിയ 64 കാരന്‍

ബോയിങ് 727 വിമാനമാണ് 22 വര്‍ഷമായി ബ്രൂസ് ക്യാപ്‌ബെല്ലിന്റെ വീട്. ഈണും ഉറക്കവും പാചകവുമെല്ലാം വിമാനത്തിനകത്തു വച്ച് തന്നെ

Update: 2021-11-09 03:12 GMT

 യാത്ര ചെയ്യാന്‍ തന്നെ ചെലവേറിയ ഒരു വിമാനം സ്വന്തമാക്കുക എന്നത് കൗതുകമാണ്. അതേസമയം വിമാനം വീടാക്കിമാറ്റിയാലൊ അതിലേറെ അല്‍ഭുതമല്ലേ. അത്തരമൊരു കൗതുകകരമായ കഥയാണ് അമേരിക്കയിലെ ഒറിഗോണ്‍ സ്വദേശിയായ ബ്രൂസ് ക്യാപ്‌ബെല്ലിന്റേത്. 1999 മുതലാണ് അദ്ദേഹം വിമാനത്തില്‍ സ്ഥിരതാമസമാക്കിയത്. ബോയിങ് 727 വിമാനമാണ് 22 വര്‍ഷമായി ബ്രൂസ് ക്യാപ്‌ബെല്ലിന്റെ വീട്.


ഈണും ഉറക്കവും പാചകവുമെല്ലാം വിമാനത്തിനകത്തു വച്ച് തന്നെ. 220000 അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ചാണ് അദ്ദേഹം കൂറ്റന്‍ വിമാനം വീടാക്കി മാറ്റിയത്. ഏകദേശം 1,62,58,946 ഇന്ത്യന്‍ രൂപക്ക് തുല്ല്യമാണിത്. പറത്താനുള്ള വിമാനത്തിനല്ല അദ്ദേഹം ഇങ്ങനെ കോടികള്‍ ചെലവഴിച്ചത് കെട്ടോ.


100000 ഡോളറാണ് വിമാനം വാങ്ങിക്കാന്‍ ചെലവഴിച്ചത്. ഗ്രീസിലെ ഏതന്‍സില്‍ നിന്ന് വിമാനം ഒറിഗോണിലെ തന്റെ എസ്‌റ്റേറ്റില്‍ എത്തിക്കാനാണ് അദ്ദേഹത്തിന് ബാക്കി തുക ചെലവായത്.ഒളിമ്പിക് എയര്‍ക്രാഫ്റ്റ് കമ്പനിയില്‍ നിന്ന് വാങ്ങിച്ച ബോയിങ് 727 ഇപ്പോള്‍ ഒറിഗോണ്‍ ഹില്‍സ്‌ബോറോയിലെ തോട്ടത്തിനുള്ളില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ്.


ബ്രൂസ് ക്യാപ്‌ബെല്‍ തന്റെ ഇരുപതുകളില്‍ 23000 ഡോളറിന് സ്വന്തമാക്കിയതാണ് പ്രസതുത തോട്ടം. ലോകത്ത് അധികമാര്‍ക്കുമില്ലത്ത വിധത്തിലുള്ള ഒരു വീട് ഉണ്ടാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആ അന്വേഷണമാണ് മിസിസിപ്പിയിലെ ജോണ്‍ യുഷറി എന്ന വനിതയുടെ വീട്ടിലെത്തിച്ചത്.


ബോയിങ് 727 വിമാനമാണ് അവരുടെയും വീട്. അവരുടെ വീട് അഗ് നിക്കിരയായതിനെ തുടര്‍ന്നാണ് പുഴയോരത്ത് പറക്കാന്‍ സജ്ജമായി നില്‍ക്കുന്ന ഒരു വിമാനമാക്കി മറ്റിയത്. ഈ മാതൃക പിന്തുടര്‍ന്നാണ് ബ്രൂസ് ക്യാപ്‌ബെല്ലും വിമാനം വീടാക്കിയത്. വാഷിങ് മെഷീനും മേക്രോവേവ് ഒവനുമടക്കം എല്ലാ സജ്ജീകരണങ്ങളും അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. വ്യത്യസ്തത തിരഞ്ഞെടുക്കുമ്പോള്‍ ഇങ്ങനെയൊക്കെ ആവണം. തന്റെ 64 ാം വയസിലും വിമാനത്തിലാണ് ബ്രൂസ് ക്യാപ് ബെല്ലിന്റെ വാസം.

Tags:    

Similar News