യുദ്ധം ഒന്നിനും പരിഹാരമല്ല; അഭിനന്ദിനെ വിട്ടുകൊടുക്കൂ: പാക് മുന്‍ പ്രധാനമന്ത്രിയുടെ പൗത്രി

Update: 2019-02-28 14:35 GMT

ഇസ്‌ലാമാബാദ്: പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് പാക് മുന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പൗത്രിയും എഴുത്തുകാരിയുമായ ഫാത്തിമാ ഭൂട്ടോ. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും മനുഷ്യത്ത്വവും സമാധാനവുമാണ് നമുക്ക് വേണ്ടതെന്നും അവര്‍ പറഞ്ഞു. പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്കു വിട്ടുനല്‍കണം. ഇതെന്റെ മാത്രം അഭിപ്രായമല്ല. നിരവധി പാകിസ്ഥാനികളുടെ ആഗ്രഹമാണ്. പാകിതാനി പട്ടാളക്കാരും ഇന്ത്യന്‍ പട്ടാളക്കാരും കൊല്ലപ്പെടരുതെന്നാണു തന്റെ ആഗ്രഹം. അനാഥകളുടെ ഉപഭൂഖണ്ഡമായി നാം മാറാതിരിക്കണമെങ്കില്‍ യുദ്ധം നടക്കരുത്- ന്യൂയോര്‍ക് ടൈംസിനയച്ച കത്തില്‍ ഫാത്തിമാ ഭൂട്ടോ വ്യക്തമാക്കി. 

Tags:    

Similar News