24 മണിക്കൂറിനിടെ 3.19 ലക്ഷം രോഗികളും 8,922 മരണവും; ലോകത്ത് കൊവിഡ് ബാധിതര്‍ മൂന്നരക്കോടിയിലേക്ക്
രോഗമുക്തി നേടിയവരുടെ എണ്ണം 2,56,74,937 ആയി ഉയര്‍ന്നിട്ടുണ്ട്. 77,81,877 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.
വാഷിങ്ടണ്‍: ആശങ്കയ്ക്ക് അറുതിയില്ലാതെ ലോകത്ത് കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം അതിവേഗം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,19,406 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 8,922 മരണവും റിപോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ മൂന്നരക്കോടിയിലേക്ക് അടുക്കുകയാണ്. ഇതുവരെ 3,44,84,468 പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്. 10,27,654 ജീവനുകള്‍ പൊലിഞ്ഞു.
രോഗമുക്തി നേടിയവരുടെ എണ്ണം 2,56,74,937 ആയി ഉയര്‍ന്നിട്ടുണ്ട്. 77,81,877 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 66,054 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, അര്‍ജന്റീന, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധിതര്‍ കൂടുതലായുള്ളത്. പ്രതിദിന കൊവിഡ് രോഗികള്‍ കൂടുതലായുള്ളത് ഇന്ത്യയിലാണ്. ഇവിടെ 81,693 രോഗബാധയാണ് മരണപ്പെട്ടത്.
അമേരിക്കയില്‍ ഈ സമയം 47,3989 പേരും ബ്രസീലില്‍ 35,643 പേരും മരിച്ചു. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 74,94,671 (2,12,660), ഇന്ത്യ- 63,94,068 (99,804), റഷ്യ- 11,85,231 (20,891), കൊളംബിയ- 8,35,339 (26,196), പെറു- 8,18,297 (32,535), സ്‌പെയിന്‍- 7,78,607 (31,973), അര്‍ജന്റീന- 7,65,002 (20,288), മെക്‌സിക്കോ- 7,48,315 (78,078), ദക്ഷിണാഫ്രിക്ക- 6,76,084 (16,866).