സിംഗപ്പൂരില്‍ 51 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 191 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-04-12 01:44 GMT

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ 51 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 191 പേര്‍ക്ക് രൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 2,299 ആയി. കൊവിഡ് 19 ബാധിച്ച് 90 കാരനായ സിംഗപ്പൂര്‍ സ്വദേശി ശനിയാഴ്ച രാവിലെ മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ എട്ടായി. വിദേശ തൊഴിലാളികള്‍ക്ക് ഡോര്‍മിറ്ററികളില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് നിഗമനം.

    മാര്‍ച്ച് 29 നാണ് ഡോര്‍മിറ്ററികളില്‍ നിന്ന് ആദ്യ കേസ് റിപോര്‍ട്ട് ചെയ്തത്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 943 പേരില്‍ 31 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതോടെ സിംഗപ്പൂരിലെ കുടിയേറ്റ തൊഴിലാളികള്‍ ഭീതിയിലാണ്. 35 രോഗികളെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയോ കമ്മ്യൂണിറ്റി ഇന്‍സുലേഷന്‍ സൗകര്യങ്ങളില്‍ പാര്‍പ്പിക്കുകയോ ചെയ്തതായി മന്ത്രാലയം അറിയിച്ചു. 528 രോഗികള്‍ പൂര്‍ണമായി സുഖം പ്രാപിച്ചു.

    ഇന്ത്യന്‍ വംശജരുടെ പ്രധാന വ്യാപാരകേന്ദ്രമായ മുസ്തഫ സെന്ററില്‍ നിന്നുള്ള 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ 78 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും അണുവിമുക്തമാക്കാനായി സ്‌റ്റോര്‍ അടച്ചിടുകയും ചെയ്തു. ഡോര്‍മിറ്ററികളിലെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും വെറുതെ കിടക്കുന്ന ഭവന വികസന ബോര്‍ഡിന്റെ ഫ്‌ളാറ്റുകളിലേക്കും മറ്റും ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സിംഗപ്പൂര്‍ അധികൃതര്‍ കൈക്കൊള്ളുന്നതായി ്ര്രപാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


Tags:    

Similar News