തമിഴ്നാട്ടില്‍ രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6988 പേര്‍ക്ക്
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. സംസ്ഥാനത്ത് ഇന്ന് മാത്രം 6,989 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്. 89 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 2,06,737 പേര്‍ക്ക് കൊവിഡ് ബാധിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ ചെന്നൈയില്‍ ഇന്ന് 20 പേര്‍ രോഗം ബാധിച്ച് മരിച്ചു. 1,329 പുതിയ കേസുകളും തലസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 73 ശതമാനവും മരണ നിരക്ക് 1.64 ശതമാനവുമാണ്. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് -19 പോസിറ്റീവ് കേസുകള്‍ ഇവയാണ്: തിരുവള്ളൂര്‍ (385), കോയമ്പത്തൂര്‍ (270), റാണിപേട്ട് (244), മധുര (301), ചെങ്ങല്‍പട്ടു (449), വിരുദുനഗര്‍ (376), കാഞ്ചീപുരം (442) ), വെല്ലൂര്‍ (212), തൂത്തുക്കുടി (317).