
തിരുവനന്തപുരം; വേതന വര്‍ധന ഉള്‍പ്പെടെ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ അങ്കണവാടി ജീവനക്കാര്‍ നടത്തുന്ന സമരം അവസാനിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലുമായുള്ളയു ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എഎന്‍ടിയുസി നോതാക്കളുടെ നേത്യത്വത്തില്‍ കഴിഞ്ഞ 13 ദിവസമായി അങ്കണവാടി ജീവനക്കാര്‍ സമരം തുടങ്ങിയിട്ട്.
അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കമ്മിറ്റി രുപീകരിക്കുമന്ന ഉറപ്പിലാണ് സമരം നിര്‍ത്താന്‍ തീരുമാനിച്ചത്. മൂന്ന് മാസത്തിനകം കമ്മിറ്റി കാര്യങ്ങള്‍ പഠിച്ച് സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിക്കും. കമ്മിറ്റിക്കു ശേഷവും തീരുമാനമായില്ലങ്കെില്‍ അനിശ്ചിതകാലസമരം തുടങ്ങാനാണ് തീരുമാനമെനന്ന് അങ്കണവാടി ജീവനക്കാര്‍ അറിയിച്ചു.