അംഗനവാടി ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തണം; നയം രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി
1967ലെ ഗുജറാത്ത് സിവില്‍ സര്‍വീസസ് (ക്ലാസിഫിക്കേഷന്‍ ആന്‍ഡ് റിക്രൂട്ട്മെന്റ്) (ജനറല്‍) ചട്ടങ്ങള്‍ക്ക് കീഴിലാണ് ഗുജറാത്തിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ അവരെ ഉള്‍പ്പെടുത്തുന്നത്
ഗാന്ധിനഗര്‍: അംഗനവാടി ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍പ്പെടുത്താന്‍ നയം രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി. ഗുജറാത്തിലെ 1.06 ലക്ഷം സ്ത്രീകള്‍ക്കും രാജ്യത്തുടനീളമുള്ള 24 ലക്ഷത്തിലധികം സ്ത്രീകള്‍ക്കും പ്രയോജനം ലഭിക്കുന്ന സുപ്രധാന വിധിയില്‍, അങ്കണവാടി ജീവനക്കാര്‍ക്കും (എഡബ്ല്യുഡബ്ല്യു), അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്കും (എഡബ്ല്യുഎച്ച്) സ്ഥിരം ജീവനക്കാരായി സര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍ക്കൊള്ളാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു നിരീക്ഷണം. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സര്‍വീസസ് (കഇഉട) ന് കീഴില്‍ അവരുടെ ജോലികള്‍ ക്രമപ്പെടുത്തുന്നതിനായി സംയുക്തമായി ഒരു നയം രൂപീകരിക്കാന്‍ ജസ്റ്റിസ് നിഖില്‍ കരിയല്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കി.
1967ലെ ഗുജറാത്ത് സിവില്‍ സര്‍വീസസ് (ക്ലാസിഫിക്കേഷന്‍ ആന്‍ഡ് റിക്രൂട്ട്മെന്റ്) (ജനറല്‍) ചട്ടങ്ങള്‍ക്ക് കീഴിലാണ് ഗുജറാത്തിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ അവരെ ഉള്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍ സേവനങ്ങളിലെ അംഗനവാടി വര്‍ക്കേഴ്‌സിനെയും അംഗനവാടി ഹെല്‍പ്പേഴ്‌സിനെയും ഉള്‍പ്പെടുത്തുന്നതിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സര്‍വീസസ്.
1967ലെ ഗുജറാത്ത് സിവില്‍ സര്‍വീസസ് (ക്ലാസിഫിക്കേഷന്‍ ആന്‍ഡ് റിക്രൂട്ട്മെന്റ്) (ജനറല്‍) ചട്ടങ്ങള്‍ക്ക് കീഴിലാണ് ഗുജറാത്തിലെ സര്‍ക്കാര്‍ സര്‍വീസില്‍ അംഗനവാടി ജീവനക്കാരെ ഉള്‍പ്പെടുത്തുന്നത്. ക്ലാസ് മൂന്നിന് ലഭ്യമായ മിനിമം ശമ്പള സ്‌കെയിലില്‍ അംഗനവാടി ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.അംഗനവാടി വര്‍ക്കേഴ്‌സിന് 10,000 രൂപയും അംഗനവാടി ഹെല്‍പ്പേഴ്‌സിന് 5,500 രൂപയും ആണ് ശമ്പളമായി നല്‍കുന്നത്. ഇത് ക്ലാസ് നാലില്‍ ജോലി ചെയ്യുന്ന ജീവനക്കാരേക്കാള്‍ കുറവാണെന്നും കോടതി പറഞ്ഞു.
10 വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന അംഗനവാടി ജീവനക്കാരുടെയും അംഗനവാടി ഹെല്‍പ്പേഴ്‌സിന്റെയും സേവനവും മിനിമം വേതനവും ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ സമര്‍പ്പിച്ച നൂറുകണക്കിന് ഹരജികള്‍ക്കുള്ള മറുപടിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍. ഈ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്നും ഐസിഡിഎസ് സ്‌കീമിന് കീഴില്‍ ഓണറേറിയത്തില്‍ തങ്ങളെ നിയമിക്കുന്ന സംവിധാനം ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും കോടതിയെ ബോധിപ്പിക്കുകയും ചെയ്തു.അംഗനവാടി ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനം അവര്‍ ചെയ്യുന്ന സേവനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.