ടോക്കിയോ: ജപ്പാനിലെ ടോക്കിയോ പ്രിഫെക്ചറിലെ ഒഗാസവാര ദ്വീപുകളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു.
27.1 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 142.5 ഡിഗ്രി കിഴക്ക് രേഖാംശത്തിലും 70 കിലോമീറ്റര്‍ ആഴത്തിലും പ്രാദേശിക സമയം ഏകദേശം 6:09 നാണുണ്ടായത്. ജാപ്പനീസ് ഭൂകമ്പ തീവ്രത സ്‌കെയിലില്‍ ഒഗസവാര ദ്വീപുകളുടെ ചില ഭാഗങ്ങളില്‍ ഭൂകമ്പം അഞ്ചിന് മുകളിലായി രേഖപ്പെടുത്തി. അത് ഏഴിലെത്തിയിട്ടുണ്ട്. ഇതുവരെ സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.